മഹാപ്രളയത്തിന്റെ നാളില്‍ തങ്ങളുടെ നാട്ടുകാരെ രക്ഷിക്കാന്‍ ഓടിയെത്തിയ ചെല്ലാനം നിവാസികളെത്തേടി മൂവാറ്റുപുഴയിലെ സ്നേഹകൂട്ടുകാര് വീണടുമെത്തി. മുവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രഹാമിന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്ത്തകന് അസീസ് കുന്നപ്പിള്ളി ,ഷാനവാസ് പായിപ്ര , ഫൈസല്‍ മംഗലശ്ശേരി ,പ്രേം ജിത്ത് , പി ബി അനൂപ്, സമീര്‍ മുഹമ്മദ് , ഷാരോണ്‍, തന്സീല് തുടങ്ങിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ചെല്ലാനത്തെത്തിയത്.
എം എല്‍ എ യും സംഘത്തെയും വരുന്നെന്നറിഞ്ഞ് കാത്ത് നിന്ന മത്സ്യത്തൊഴിലാളികള്‍ അവര്‍ക്കു ചെല്ലാനം കപ്പല്‍ പള്ളിക്കു സമീപം ഊഷ്മള വരവേല്‍പ്പായിരുന്നു നല്‍കിയത് . പ്രളയകാലത്ത് മുവാറ്റുപുഴ റവന്യൂ ഡിവിഷന്റെ പരിധിയിലെ മുഴുവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെയും നേരിട്ട് ഏറ്റെടുത്ത് ഏകോപിപ്പിച്ച പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിളാണ് എം എല്‍ എ യുടെ നേതൃത്വത്തില്‍ മുവാറ്റുപുഴയുടെ സ്നേഹവും കടപ്പാടുമാറിയിക്കാനുള്ള സ്നേഹയാത്ര സംഘടിപ്പിച്ചത്. പൗരാണികമായ കപ്പല്‍ പള്ളിയും മറ്റു ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിച്ച സംഘം തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ മല്‍സ്യ തൊഴിലാളികളുടെ വീടുകളും സന്ദര്‍ശിച്ചു .
മുവാറ്റുപുഴയാറിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ചുഴിയും മൂലം രക്ഷാ പ്രവര്‍ത്തനം തീര്‍ത്തും അസാധ്യമായിരിക്കെ ജീവന് തൃണവല്‍ ഗണിച്ചാണ് ഇവര്‍ അര്‍ദ്ധ രാത്രി രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയത് . ഒരു ഗര്‍ഭിണിയെയും ദിവസങ്ങളായി ഡയാലിസിസ് മുടങ്ങിപ്പോയ രോഗിയെയും ഹൃദയാഘാതം വന്ന പെരുമ്പാവൂര്‍ സ്വദേശിയെയും ഒഴുക്കിനെതിരെ അതിസാഹസികമായി പുഴ വട്ടം ബോട്ട് ഓടിച്ചാണ് അവര്‍ അവരെ ആശുപത്രിയില്‍ എത്തിച്ചത് .
പ്രളയ കാലത്തു കടല്‍ തീരം ഏറെക്കുറെ ശാന്തമായിരുന്നത് കൊണ്ട് ചെല്ലാനം വാസികളാണ് എറണാകുളം ജില്ലയിലെ മിക്കയിടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനെത്തിയത് . എന്നാല്‍ പിന്നീടാരും തങ്ങളെ തിരിഞ്ഞു നോക്കുകയോ വിളിക്കുകയോ ചെയ്തില്ലെന്ന പരാതിയും അവര്‍ക്കുണ്ട് . എം എല്‍ എ നേരിട്ട് വന്നു നന്ദി പറഞ്ഞതും മറക്കാനാകാത്ത അനുഭവമാണ് . സ്രാങ്ക് ടിറ്റോയുടെ വാക്കുകള്‍ക്കു സ്നേഹത്തിന്റെ നനവുണ്ടായിരുന്നു. മൂന്നു ബോട്ടുകളിലായി അഴിമുഖവുമുള്പ്പടെ ദീര്‍ഘദൂരം ഉള്‍ക്കടലും മത്സ്യ ബന്ധന രീതികളും ചുറ്റിക്കാണിച്ച് വരവ് ആഘോഷമാക്കിയ ചെല്ലാനം കാര്‍. സദ്യയും നല്കി രാത്രി ഏറെ കഴിഞ്ഞാണ് സന്ദര്‍ശകരെ മടക്കിയത് . ഗ്രീന്‍ പീപ്പിള്‍ രൂപീകരിക്കുന്ന റെസ്ക്യൂ ഓപ്പറേഷന് സ്ക്വാഡിന് വരും കാലത്ത് അവര്‍ പരിശീലനവും നല്‍കും