ഉത്തരാഖണ്ഡിലെ പൗരി ജില്ലയില്‍ കനത്ത മഴയില്‍ മൂന്ന് മരണം. ടെന്റില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി ശാന്തമാകാതെ സംസ്ഥാനത്തേക്ക് ആളുകള്‍ വരരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
നൈനിറ്റാളിലേക്കുള്ള പാതകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരോട് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. 2000 തീര്‍ത്ഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
തെക്കന്‍ പശ്ചിമ ബംഗാളിലും പടിഞ്ഞാറന്‍ യുപിയിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ചെയ്ത മഴക്ക് പിന്നാലെ വായു നിലവാരം മെച്ചപ്പെട്ടു.


