മൂവാറ്റുപുഴ: പെരുമറ്റം പാലത്തില്‍ കുരുങ്ങിയ മരങ്ങളും പാഴ് വസ്തുക്കളും നീക്കിയതോടെ വന്‍ അപകടം ഒഴിവായി. ഏറെ നാളുകളായി അപകടഭീക്ഷണിയിലാണ് പെരുമറ്റം പാലം. ശക്തമായ മഴയില്‍ പെരുമറ്റം തോട് നിറഞ്ഞതോടെ ചെറു മരങ്ങളും മാലിന്യങ്ങളും പാലത്തില്‍ തടഞ്ഞു. വെള്ളം സമീപത്തെ ചില വീടുകളിലേക്കും കയറി തുടങ്ങിയതോടെ നാട്ടുകാരെത്തി തോട്ടിലെ മാലിന്യം നീക്കാന്‍ തുടങ്ങി. അപകടകരമായ ഒഴുക്കും പാറ കെട്ടുകളും നിറഞ്ഞ ഇവിടെ ഇറങ്ങുന്നത് ശ്രമകരമായിരുന്നു. അപകടം വകവയ്ക്കാതെയാണ് നാട്ടുകാര്‍ തോട്ടിലെ മാലിന്യം നീക്കാനിറങ്ങിയത്.
സമീപത്തെ കുറുപ്പതടത്തില് സുബൈറിന്റെ ക്രെയിനുപയോഗിച്ച് മാലിന്യം നീക്കി തുടങ്ങിയതോടെ ഫയര്‍ഫോഴ്സും ഡീന്‍ കുര്യാക്കോസ് എംപിയുടെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമും സഹായത്തിനെത്തിയിരുന്നു. പണിയിലേര്‍പ്പെട്ട ചില നാട്ടുകാര്‍ക്കും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിലെ ചിലര്‍ക്കും പരിക്ക് പറ്റി. മാലിന്യവും മരങ്ങളും നീക്കിയതോടെ ബലക്ഷയമുളള പാലത്തില്‍ വലിയ അപകടം ഒഴിവായി. വിവരണമറിഞ്ഞ് നിയുക്ത എംഎല്‍എ ഡോ.മാത്യു കുഴല്‍നാടനും സ്ഥലത്തെത്തിയിരുന്നു. ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ഫയര്‍ഫോഴസിന് നിര്‍ദ്ദേശം നല്‍കിയാണ് എംഎല്‍എ മടങ്ങിയത്.