കനത്ത മഴയിലും കാറ്റിലും എറണാകുളം, ഇടുക്കി ജില്ലകളില്‍ പലയിടത്തും വ്യാപക നാശനഷ്ടം. എറണാകുളം കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
ഇടുക്കി പടിഞ്ഞാറേ കോടിക്കുളത്ത് ഒട്ടേറെ വീടുകള്‍ക്ക് മുകളില്‍ മരം വീണു. മരങ്ങള്‍ കടപുഴകി പലയിടത്തും ഗതാഗതം തടസപ്പെട്ടു. വ്യാപക കൃഷി നാശവുമുണ്ട്.


