മൂവാറ്റുപുഴ: കാക്കനാട് കുട്ടികളുടെ ജയിലിൽ നിന്നും ജയിൽ ചാടിയ അന്യസംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴയിൽ നിന്നും ജയിൽ ജീവനക്കാർ പിടികൂടി. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. ഫക്രുൽ ഇസ്ലാം എന്ന ആളാണ് ജയിൽ ചാടിയത്. ഉച്ചയോടെ ജയിലിൽ നിന്നും പ്രതി രക്ഷപെട്ടതോടെ ജീവനക്കാർ തിരച്ചിൽ തുടങ്ങി. ഇതിനിടെ ആലുവ, എറണാകുളം മൂവാറ്റുപുഴ ജയിലുകളിലും വിവരം ധരിപ്പിച്ചു. സംഭവം അറിഞ്ഞ് മൂവാറ്റുപുഴ ജയിലിലെ ജീവനക്കാർ കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിലും കച്ചേരി താഴത്തും തിരച്ചിൽ നടത്തുന്നതിനിടെയാണ് സ്റ്റാൻ്റിൽ നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയെ ഇൻഫോ പാർക്ക് പോലിസ് സ്റ്റേഷനിൽ എത്തിച്ചു.
ജയിൽ ചാടിയ അന്യസംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴയിൽ നിന്നും ജയിൽ ജീവനക്കാർ പിടികൂടി
by വൈ.അന്‍സാരി
by വൈ.അന്‍സാരി