ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരത്തില്‍ ധാരണയിലെത്തി ചൈനയും നേപ്പാളും. ഉയരം 8,848.86 മീറ്ററെന്ന് പുനര്‍നിര്‍ണയിച്ചു. ചൈനയും നേപ്പാളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം വര്‍ധിച്ചതായി കണ്ടെത്തിയത്.
1954 ല്‍ ഇന്ത്യ കണക്കാക്കിയതിനേക്കാള്‍ 86 സെന്റീമീറ്റര്‍ കൂടുതലാണ്. അന്ന് സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേ പ്രകാരം എവറസ്റ്റ് കൊടുമുടിയുടെ ഉയരം 8848 മീറ്ററായിരുന്നു. എവറസ്റ്റ് കൊടുമുടിയുടെ ഉയരം വര്‍ധിച്ചതായി അടുത്തയിടെ വിവിധ കോണുകളില്‍ നിന്ന് അവകാശവാദം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സംയുക്ത സര്‍വേ നടത്തിയത്.
2015 ല്‍ ഹിമാലയന്‍ മലനിരയില്‍ ഭൂചലനം ഉണ്ടായതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ എവറസ്റ്റിന്റെ ഉയരം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് നിരീക്ഷണം.


