തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം കനത്തു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. അതിതീവ്രമോ ശക്തമായതോ ആയ മഴയാണ് ഇവിടങ്ങളില്‍ പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുളളതിനാല്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ സാദ്ധ്യതയുളളതിനാല്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു.
അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയും കാസര്‍കോട് ജില്ലയിലും യെല്ലോ പുറപ്പെടുവിച്ചിട്ടുണ്ട്. അറബിക്കടലില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാമെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


