ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കൊപ്പം പങ്കുചാരാന് ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയോടൊപ്പം വിരാട് കോഹ്ലി സിഡ്നിയില്‍. ഓസീസിനെതിരായ ടെസ്റ്റ് വിജയം കൂടിയായതോടെ ഇന്ത്യന്‍ നായകന് ന്യൂ ഇയര്‍ രാവ് ഇരട്ടി മധുരമായി മാറി. ആരാധകര്‍ക്ക് ഇരുവരും ട്വിറ്ററിലൂടെ പുതുവത്സരാശംകളും നേര്‍ന്നു.
‘എല്ലാവര്ക്കും ഓസ്ട്രേലിയയില്‍ നിന്നും ഞങ്ങള്‍ പുതുവത്സരാശംസകള്‍ നേരുന്നു. നല്ലൊരു പുതിയ വര്‍ഷം ഉണ്ടാവട്ടെ, ദൈവം അനുഗ്രഹിക്കട്ടെ,’ കോഹ്ലി ട്വീറ്റ് ചെയ്തു. അനുഷ്കയ്ക്കൊപ്പം നില്ക്കുന്ന ചിത്രത്തിന്റെ കൂടെയാണ് കോഹ്ലി പുതുവത്സരാശംസ നേര്‍ന്നത്. സിഡ്നി ഒപ്പേറ ഹൗസിന്റെ മുമ്പില്‍ നിന്നാണ് ഇരുവരും ചിത്രം പകര്‍ത്തിയിരിക്കുന്നത്.


