മലയാളികളുടെ ഇഷ്ട അവതാരക രഞ്ജിനി ഹരിദാസ് പുതിയ എന്റര്ടൈംമെന്റുമായി എത്തുന്നു. ആളുകളെ കൈയ്യിലെടുക്കാനും നിര്‍ത്താതെ ഏതു ഭാഷയിലും സംസാരിക്കാനും രഞ്ജിനിക്ക് കഴിവുണ്ട്. ഇപ്പോള്‍ ടെലിവിഷന്‍ ഷോകളില്‍ നിന്നൊക്കെ രഞ്ജിനി മാറിനില്‍ക്കുകയാണ്.
ഇതിലും വലുത് പ്രേക്ഷകര്ക്കുമുന്നിലെത്തിക്കാനുള്ള യാത്രയിലായിരുന്നു രഞ്ജിനി. യുട്യൂബിലൂടെ സ്വന്തം വീഡിയോബ്ലോഗ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് രഞ്ജിനി. ഒരു ടീസറും രഞ്ജിനി പങ്കുവെച്ചിട്ടുണ്ട്.എന്നാല്‍ വ്ളോഗിലൂടെ പരാമര്‍ശിക്കാനിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് രഞ്ജിനി കൃത്യമായൊന്നും പറഞ്ഞിട്ടില്ല.
ചിലത് സംഭവിക്കാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക, എന്നാണ് ടീസറിനൊപ്പം രഞ്ജിനി കുറിച്ചത്. എന്നാല്‍ ഒപ്പം ഷെയര്‍ ചെയ്തിരിക്കുന്ന ടാഗുകളില്‍ നിന്ന് യാത്രയ്ക്ക് പ്രാധാന്യമുള്ള വീഡിയോ ബ്ലോഗ് ആയിരിക്കാം രഞ്ജിനിയുടേതെന്ന് പറയാം. ഒപ്പം തന്റെ വളര്‍ത്തുനായയെയും കൂട്ടിയിട്ടുണ്ട്. നായ സ്നേഹിയായ രഞ്ജിനിയെ എല്ലാവര്‍ക്കുമറിയാം.
2000ലെ മിസ് കേരള ആയിരുന്നു രഞ്ജിനി ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയിരുന്നു. ബിഗ് ബോസ്സ് മലയാളം സീസണ് 1ലെ മത്സരാര്‍ത്ഥിയും കൂടിയായിരുന്നു താരം.


