ചിത്രം മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിച്ച തമിഴ്നാട് മധുര സംഘം പിടിയിൽ. മധുര സ്വദേശി സ്റ്റീവനെയാണ് എറണാകുളം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്.
തിരുവനന്തപുരം ഏരീസ് തിയറ്ററിൽ ‘റയാൻ’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് മധുര സ്വദേശി സ്റ്റീഫൻ സൈബർ പൊലീസിൻ്റെ പിടിയിലായത്. തിരുവനന്തപുരം ഏരീസ് തീയറ്ററിൽ വെച്ചു തമിഴ് ചിത്രം റയാൻ മൊബൈലിൽ ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് മധുര സ്വദേശി സ്റ്റീഫനെ സൈബർ പൊലീസ് പിടികൂടിയത്. ഗുരുവായൂർ അമ്പല നടയിൽ വച്ച് ഇതേ രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രം പകർത്തിയത് ഇതേ വ്യക്തിയാണെന്ന് പോലീസ് കണ്ടെത്തി.ഏരിസ് പ്ലസിൽ നിന്ന് തന്നെയാണ് ഈ ചിത്രവും പകർത്തിയത്.
തിരുവനന്തപുരം ഏരീസ് തീയറ്ററിൽ വെച്ചു തമിഴ് ചിത്രം റയാൻ മൊബൈലിൽ ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് മധുര സ്വദേശി സ്റ്റീഫനെ സൈബർ പൊലീസ് പിടികൂടിയത്. തുടർന്ന് തിയേറ്റർ ഉടമകൾ സൈബർ പോലീസിൽ പരാതി നൽകി. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കാക്കനാട് സൈബർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റീഫനൊപ്പം ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. മധുരയിലെ വൻ സംഘത്തിലെ അംഗമാണ് സ്റ്റീഫനെന്നും പോലീസ് സംശയിക്കുന്നു.


