സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങളിൽ നിയമനടപടിയുമായി ബാലതാരം ദേവനന്ദ. എറണാകുളം സൈബർ പൊലീസിനാണ് ദേവനന്ദയുടെ അച്ഛൻ പരാതി നൽകിയത്. ദേവനന്ദ നല്കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി. എറണാകുളം സൈബർ പൊലീസില്‍ ആണ് താരത്തിന്റെ അച്ഛൻ പരാതിപ്പെട്ടിരിക്കുന്നത്.
‘‘എല്ലാവർക്കും നമസ്കാരം, പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം കട്ട് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും, മോശം പരാമർശങ്ങൾ നടത്തിയവർക്ക് എതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന വിവരം എന്റെ പ്രിയപ്പെട്ട നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു.’’–ദേവനന്ദ പറയുന്നു.
തൊട്ടപ്പനിലൂടെയാണ് ദേവനന്ദ നടിയായി അരങ്ങേറിയത്. തുടര്‍ന്ന് നെയ്മര്‍, 2018 അടക്കമുള്ള സിനിമകളില്‍ ദേവനന്ദ വേഷമിട്ടു. ദേവനന്ദ മാളികപ്പുറം എന്ന ഹിറ്റ് സിനിമയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ദേവനന്ദ വേഷമിട്ട ഗു എന്ന സിനിമ ഹൊറര്‍ ഴോണറില്‍ ഉള്‍പ്പെട്ട ഒന്നാണ്.


