സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിൻ ലാൽ മെഷേരി വിവാഹിതയാകുന്നു. വൻ താരനിരയുടെ സാനിധ്യത്തിലായിരുന്നു വിവാഹനിശ്ചയത്തിന്റെ ആഘോഷങ്ങൾ നടന്നത്.
തൃശൂരിൽവച്ചു നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി , നവ്യാനായർ കുഞ്ചാക്കോ ബോബൻ , ആൻ അഗസ്റ്റിൻ, അന്നാ രേഷ്മ, അനുശ്രീ, നവ്യ നായര്, രമേശ് പിഷാരടി തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ പതിനാറിനാണ് വിവാഹം.


