കൊച്ചി: ബിഗ് ബോസ് സീസണ് 6 ലെ മത്സരാര്‍ത്ഥി ജാസ്മിന് ജാഫറിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പരാതി നല്കി പിതാവ് ജാഫര്‍. കൊല്ലം പുനലൂര്‍ പൊലീസിലാണ് ജാഫര്‍ ഖാന് പരാതി നല്‍കിയത്. ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് മോശം പ്രചാരണം നടത്തുന്ന ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഐഡികള്‍ക്കെതിരെയാണ് പരാതി.