വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജൻ കുമാരരാജ ചിത്രം സൂപ്പർ ഡീലക്സിന് എ സർട്ടിഫിക്കറ്റ്. ട്രാൻസ്ജെൻഡർ ആയ ശിൽപ, കമിതാക്കളായ രണ്ടുപേർ, പോൺഫിലിം കാണാൻ നടക്കുന്ന കുട്ടികൾ ഇവരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിലെ ലൈംഗികചുവയുള്ള സംഭാഷണങ്ങൾക്കും നഗ്നരംഗത്തിനുമാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയത്.
സമാന്തയാണ് ചിത്രത്തിലെ നായിക. ട്രാൻസ്ജെൻഡര് വേഷത്തിലെത്തുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ ശബ്ദവിവരണത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. രമ്യ കൃഷ്ണനും പ്രധാനവേഷത്തിലെത്തുന്നു.
#SuperDeluxe Censored with A certificate with a run time of 2 hours 55 minutes and 47 seconds????#SuperDeluxeOnMar29 pic.twitter.com/cOiTpYLahJ
— Raghu Nandan Reddy (@Ragsblr) March 25, 2019


