പ്രേമത്തിനുശേഷം സായി പല്ലവി അഭിനയിച്ച ഫിദ എന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സായിക്കൊപ്പം നടന് വരുണ്‍ തേജായിരുന്നു വേഷമിട്ടത്. സായിയെക്കുറിച്ച് വരുണ്‍ തേജ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ..
അഭിമുഖത്തില്‍ നടി ലക്ഷ്മി മഞ്ജുവാണ് അവതാരകയായി എത്തിയത്. സായി പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്ഡെ തുടങ്ങിയ നായികമാരില്‍ ആരെ വിവാഹം കഴിക്കാനാണ് വരുണിന് താല്‍പര്യമെന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി സായി പല്ലവിയെ വിവാഹം കഴിക്കുമെന്നായിരുന്നു നടന് തുറന്നുപറഞ്ഞത്.
ഫിദ നായികയെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൂജ ഹെഗ്ഡയുമായി ഡേറ്റ് ചെയ്യാനും ആഗ്രഹിക്കുന്നതായി വരുണ്‍ തേജ വെളിപ്പെടുത്തി.


