നേപ്പാളിൽ അവധിയാഘോഷിക്കുന്ന റിമിയുടെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. റിമി തന്നെയാണ് ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നേപ്പാളിൽ ബുദ്ധ സന്യാസികൾക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കും, വിശേഷങ്ങൾക്കുമൊപ്പം അവിടത്തുകാർക്കൊപ്പമുള്ള ഡാൻസിന്റെയും പാട്ടിന്റെയും വിഡിയോയും റിമി പങ്കുവച്ചു.
മികച്ച പ്രതികരണമാണ് റിമിയുടെ നേപ്പാൾ വിഡിയോക്കും ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്. അവധിക്കാലം അടിപൊളിയാക്കാൻ പറ്റിയ സ്ഥലമാണ് നേപ്പാളെന്നാണ് പലരുടെയും കമന്റുകള്‍. നിരവധിപേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.


