കൊച്ചി : മറവിയുണ്ടാക്കുന്ന നിരവധി അസുഖങ്ങളില്‍ ഒന്നുമാത്രമാണ് എല്ലാവരും ‘മറവിരോഗം’ എന്നുവിളിക്കുന്ന അല്‍ഷിമേഴ്സ് രോഗം.അല്‍ഷിമേഴ്സിന് പുറമെ പക്ഷാഘാതം, തലച്ചോറിലെ മുഴകള്‍, എച്ച്.ഐ.വി അണുബാധ, പാര്‍ക്കിൻസണ്‍സ് രോഗം, രക്താര്‍ബുദമായ ലിംഫോമ തുടങ്ങി നിരവധി രോഗങ്ങളുടെ ഭാഗമായി രോഗിക്ക് മറവി ഉണ്ടാകാം. എന്താണ് മറവി രോഗത്തിൻറെ കാരണം എന്ന് കൃത്യമായി നിര്‍ണ്ണയിക്കപ്പെടണം.
സെപ്തംബര്‍ മാസത്തെ അള്‍ഷിമേഴ്സ് മാസമായും സെപ്തംബര്‍ 21നെ അള്‍ഷിമേഴ്സ് ദിനമായും ലോകമെമ്ബാടും ആചരിച്ചുവരികയാണ്. അള്‍ഷിമേഴ്സ് ഓര്ഗനൈസേഷെൻറയും അള്‍സിമേഴ്സ് ഡിസീസ് ഇൻറര്‍നാഷണല്‍ എന്ന സംഘടനയുടെയും പങ്കാളിത്തത്തില്‍ വര്‍ഷന്തോറുമുള്ള ദിനാചരണത്തിെൻറ ഭാഗമായി ആഗോളതലത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കുന്നു.
മസ്തിഷ്കത്തിലുള്ള നാഡീകോശങ്ങള്‍ ക്രമേണ ദ്രവിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാളെ അല്‍ഷിമേഴ്സ് രോഗിയായി കണക്കാക്കുന്നത്. ഒരിക്കല്‍ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനര്ജീവിപ്പിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സ നിലവിലുണ്ടെന്ന് പറയാൻ കഴിയില്ല.


