മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ കുടുങ്ങി നടി മഞ്ജു വാര്യര്‍ അടക്കമുള്ള സിനിമാ സംഘം. കയറ്റം എന്ന സിനിമ ചിത്രീകരണത്തിന് ഹിമാലയന്‍ താഴ്വരയിലെ ഛത്രുവില്‍ എത്തിയ സംഘമാണ് കുടുങ്ങിയത്. സംവിധായകന് സനല്‍ കുമാര്‍ ശശിധരനും മഞ്ജുവും അടക്കം മുപ്പത് പേരാണ് സംഘത്തിലുള്ളത്.
മൂന്നാഴ്ചയായി മഞ്ജുവും സംഘവും എവിടെ എത്തിയിട്ട്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാനാകാത്ത സാഹചര്യമാണ്. സംഘാംഗങ്ങള്‍ക്ക് രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണ മാത്രമേ കൈവശമുള്ളതെന്ന് സഹോദരന് മധുവാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ വിവരം അറിയിച്ചിരുന്നു. ഹിമാചലിലെ റോഡുകളെല്ലാം തകര്‍ന്നു കിടക്കുകയാണ്. മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളില്‍ തല്ക്കാലിക റോഡ് നിര്‍മ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കാന്‍ ശ്രമിക്കുന്നത്. സിസുവില്‍ കുടങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ബൈക്ക് യാത്രാസംഘം കഴിഞ്ഞദിവസം സുരക്ഷിതരായി മണാലിയില്‍ എത്തിയിരുന്നു.


