തെലുങ്ക് സൂപ്പര്‍താരമായ റാണ ദഗ്ഗുബട്ടിയുടെ ആരോഗ്യ നില വളരെ മോശമാണെന്ന് റിപ്പോര്‍ട്ട്. താരം വൃക്കരോഗത്തിന് ചികിത്സയിലാണെന്നും അമ്മയുടെ വൃക്ക സ്വീകരിക്കുമെന്നുമാണ് അഭ്യൂഹങ്ങള്‍. തുടര്‍ ചികിത്സ നടക്കുക യുഎസിലായിരിക്കുമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
ട്വിറ്ററില്‍ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളില്‍ ആരാധകര്‍ ഇക്കാര്യം ചോദിക്കുന്നുണ്ടെങ്കിലും മറുപടി നല്‍കിയിട്ടില്ല. ഫേസ്ആപ്പ് ചിത്രങ്ങളുമായി ട്വിറ്ററില്‍ സജീവമാണ് റാണ. റാണ രോഗബാധിതനാണെന്ന കാര്യം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ നിഷേധിച്ചിട്ടുണ്ട്. ഒരു കണ്ണിന് ചെറിയ ഇന്ഫെക്ഷന് ഉണ്ടെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നുമാണ് ബന്ധുക്കള്‍ അനൗദ്യോഗികമായി പ്രതികരിച്ചതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

