മിമിക്രിയില്‍ തുടങ്ങി അഭിനയത്തിലൂടെ സംവിധാനത്തിലേക്കു കടക്കുന്ന കലാഭവന്‍ ഷാജോണ്‍ ന്റെ ആദ്യചിത്രമാണ് ബ്രദേര്‍സ് ഡേ. സലിം കുമാര്‍, നാദിര്‍ഷ, രമേശ് പിഷാരടി, ഹരിശ്രീ അശോകന് തുടങ്ങിയവരുടെ സംവിധായക നിരയിലേക്കാണ് ഷാജോണും അങ്ങനെ കടന്നു വന്നിരിക്കുന്നത്.
ചിത്രം മികച്ച അഭിപ്രായത്തോടെ തീയറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ നാലുനായികമാരാണ് ഉള്ളത്. ഐശ്വര്യ ലക്ഷ്മി പ്രയാഗ മാര്‍ട്ടിനും, മഡോണ. മിയ എന്നിവരാണ് ചിത്രത്തിലുള്ളത്. ഇപ്പോഴിതാ കലാഭവന്ഷാജോണിന്റെ ഒരു അഭിമുഖം വൈറലാകുകയാണ്.
പ്രമുഖ മാഗസനിൽ വന്ന ഷാജോണിന്റെ അഭിമുഖത്തിന്റെ ഒരു പ്രസക്ത ഭാഗം ചുവടെ..
ഷാജോണിനോടുള്ള ചോദ്യം : പ്രണയ വിവാഹമായിരുന്നോ?
പ്രണയത്തിലൂടെ വിവാഹിതരായവരാണ് ഞങ്ങള്‍. ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗള്‍ഫ് ഷോയ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാന്‍സര്‍ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നില്‍ക്കുകയാണ്. ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാന്‍ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരെ ചെന്നു പറഞ്ഞു. പക്ഷേ, എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. ‘വീട്ടുകാര്‍ക്ക് ഇഷ്ടമാണേല് അവള്‍ക്ക് കുഴപ്പമില്ലെന്ന്.’
അപ്പോള്‍ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായന് തന്ന ആത്മവിശ്വാസത്തില്‍ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടില്‍ വന്നിട്ട് കൂട്ടുകാരന് രമേശുമായി ഡിനിയുടെ വീട്ടില്‍ പോയി. പിന്നെ, മൂന്നുമാസം പ്രണയകാലം. 2004 ല്‍ കല്യാണം. രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്. മകള്‍ ഹന്ന, മകന് യൊഹാന്‍.


