ഭാരം കുറച്ച്, മുടി മുറിച്ച് പുതിയ ലുക്കില്‍ നടന് സൂര്യ. കഥാപാത്രത്തിനുവേണ്ടി എന്തു കഷ്ടപ്പാടുകള്‍ ചെയ്യാനും സൂര്യ തയ്യാറാണ്. വാരണം ആയിരം ചിത്രത്തിലെ സൂര്യയെ വീണ്ടും കാണാന്‍ ആരും ആഗ്രഹിക്കും.
സൂററയ് പോട്രു എന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുതിയ രൂപം. എയര്ഡെക്കന് ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥന്റെ കഥ പറയുന്ന ചിത്രമാണ് സൂററയ് പ്രോട്രു. സുധ കൊംഗരയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സൂര്യയുടെ തന്നെ 2ഡി എന്റര്ടെയ്ന്മെന്റാണ് നിര്‍മ്മാണം. മലയാളിയായ അപര്‍ണ്ണ ബാലമുരളി, ജാക്കി ഷ്റോഫ്, മോഹന്‍ ബാബു, പരേഷ് റാവല്‍ എന്നിവരാണ് സിനിമയിലെ താരങ്ങള്‍.
പുതിയ ചിത്രത്തിനായി മുടിവെട്ടി ഒതുക്കി. ഭാരവും കുറച്ചിട്ടുണ്ട് സൂര്യ. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഗ്രെഗ് പവലിനെ സിനിമയിലേക്ക് ക്ഷണിച്ചതിനാല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. സുര്യ നായകനായ കാപ്പന് അടുത്ത ദിവസങ്ങളില്‍ തീയ്യേറ്ററില്‍ എത്തും.


