പ്രളയ ദുരിതത്തിലും മഴക്കെടുതിയിലും വലയുന്ന കേരളത്തിനു വേണ്ടി ചാക്കില്‍ പുതു വസ്ത്രങ്ങള്‍ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാന്‍ തയ്യാറായ നൗഷാദാണ് മലയാളികള്‍ക്കിപ്പോള്‍ നന്മയുടെ മുഖം. ഇതേ മുഖത്ത് മറ്റൊരു മുഖ സാദൃശ്യം കൂടി കണ്ടെത്തുകയാണ് മലയാളികള്‍. അന്തരിച്ച, പ്രിയ നടനും മിമിക്രി ലോകത്തെ താരരാജാവുമായിരുന്ന അബിയുമായുള്ള നൗഷാദിന്റെ മുഖസാദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം പലരും ചര്‍ച്ച ചെയ്യുന്നത്. നൗഷാദിനെ വീഡിയോ ചിത്രങ്ങള്‍ പങ്കു വെക്കുന്ന ഓരോ പോസ്റ്റുകളും മറ്റും താഴെ നൗഷാദിനെ കാണുമ്ബോള്‍ അബിയെ ഓര്‍മ്മ വരുന്നു എന്ന് കമന്റുകള്‍ വലിയ ജനശ്രദ്ധ നേടുന്നുണ്ട്. ഏവര്‍ക്കും ഒരു പോലെ തോന്നുന്ന ഒരു കാര്യവും ആണ് ഇത്. കഴിഞ്ഞദിവസം ഫെയ്സ്ബുക്കില്‍ നൗഷാദും മകളും ലൈവില്‍ എത്തിയപ്പോഴും പലരും ഇതു പറഞ്ഞു. എന്നാല്‍ ഇതൊന്നും തങ്ങള്‍ ആദ്യമായല്ല കേള്‍ക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. അബിയാണ് എന്നു തെറ്റിദ്ധരിച്ച് പലരും തന്റെ വാപ്പയോടു വന്നു സംസാരിക്കാറുണ്ടെന്ന് മകള്‍ ഫര്‍സാന പറയുന്നു. ഇതുകേട്ട് തൊട്ടടുത്തിരിക്കുന്ന നൗഷാദ്, “ഞാന്‍ അബിയുടെ അമ്മായിയുടെ മോനാണ്”.- എന്നു തമാശരൂപേണ പറയുന്നുണ്ട്.
ഫര്‍സാനയും നൗഷാദും ചേര്‍ന്നുള്ള ലൈവ് ഇതിനോടകം വൈറലാണ്.
നൗഷാദ് ചെയ്ത പ്രവര്‍ത്തി ലോക മലയാളികള്‍ക്കിടയില്‍ നന്മയുടെ മഹത്വം വിളിച്ചോതിയപ്പോള്‍, ‘എല്ലാവരും അറിയണം എന്ന് വിചാരിച്ച് ചെയ്തതല്ല, പക്ഷേ എല്ലാവരും അറിഞ്ഞു പോയി, ഒരു കൈ ചെയ്യുന്നത് മറുകൈ അറിയാന്‍ പാടില്ല എന്ന ഇന്ത്യയില്‍ വിശ്വസിക്കുന്നവനാണ്’ താനെന്നും നൗഷാദ് പറഞ്ഞിട്ടുണ്ട്. ‘എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക’ എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് ലൈവില്‍ നൗഷാദ് പറയുന്നു. ഇതിനോടകം നിരവധി സംഘടനകളും ടെലിവിഷന്‍ ചാനലുകളും നാട്ടുകാരുമെല്ലാം നൗഷാദിനെ അനുമോദിക്കുകയും സ്വീകരണം നല്‍കുകയും ചെയ്യുന്നുണ്ട്.