നൃത്തം ചെയ്യുന്നതിനിടെ വേദന കൊണ്ട് പുളഞ്ഞ് നടി ലക്ഷ്മി ഗോപാലസ്വാമി. ലക്ഷ്മിയുടെ കാലില്‍ ഒരു ഇരുമ്പാണി തുളച്ചു കയറിയതാണ് കാരണം. സിനിമാഭിനയം പോലെ നൃത്തവും കൊണ്ടുനടക്കുന്ന താരമാണ് ലക്ഷ്്മി.
ഇതോടെ സദസ്സിനോട് ക്ഷമ ചോദിച്ച് നൃത്തം താല്‍ക്കാലികമായി നിര്‍ത്തിവച്ച ലക്ഷ്മി ആണിക്കായി തിരഞ്ഞു.കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളിലെ നൃത്തോത്സവവേദിയില്‍ നിന്നാണ് സംഭവം.
സംഘാടകര്‍ വന്ന് ആണി നീക്കം ചെയ്യുന്നത് വരെ അവര്‍ കാത്തു നിന്നു. പിന്നീട് മുറിവ് വകവയ്ക്കാതെ ലക്ഷ്മി വീണ്ടും ചുവടുവച്ചു.


