ഗാംഗുലിയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ നഗ്മ വെളിപ്പെടുത്തുകയാണ്. ഗാംഗുലിയുടെ ഭാര്യക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. ഇതിന്റെ പേരില്‍ അവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യ ഈ ബന്ധം തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നഗ്മ വെളിപ്പെടുത്തി.
ഒഡീസി ഡാന്‍സറായ ഡോണയാണ് ഗാംഗുലിയുടെ ഭാര്യ. മകള്‍ സന. 1990കളില്‍ തമിഴ് തെലുങ്ക് സിനിമാ രംഗത്തെ മിന്നുന്ന താരമായിരുന്നു നഗ്മ. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ബാഷയിലും നായിക നഗ്മയായിരുന്നു.


