താരരാജാവിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്.
മോഹന്‍ലാലിന്റെ സൂപ്പര്‍നായക പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രംകൂടിയായിരുന്നു ഇത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. അരുണ്‍ ഗോപിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ ചിത്രത്തെ ഓര്‍മിപ്പിക്കുന്നുവെന്ന് ഫാന്‍സ് പറയുന്നു. 
പീറ്റര്‍ ഹെയ്ന് ആണ് ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകന്. അഭിനന്ദ് രാമാനുജന് ക്യാമറ ചലിപ്പിക്കുമ്പോള്‍ വിവേക് ഹര്ഷന് ചിത്രസംയോജനം നിര്‍വഹിക്കും. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായ ആദി വന്‍ ഹിറ്റായിരുന്നു.
ടോമിച്ചന് മുളകുപാടത്തിന്റേതാണ് നിര്‍മാണം. കിടിലന്‍ ലുക്കിലാണ് പോസ്റ്ററില്‍ പ്രണവ് പ്രത്യക്ഷപ്പെടുന്നത്. സ്യുട്ട് ധരിച്ച് ഫൈറ്റ് ചെയ്യാന്‍ തയ്യാറായിരിക്കുന്നു രീതിയിലാണ് പ്രണവിന്റെ നില്‍പ്പ് തന്നെ.
പീറ്റര്‍ ഹെയ്ന് ഒരുക്കുന്ന കിടിലന്‍ ആക്ഷന്‍ രംഗംങ്ങളും ചിത്രത്തിന്റെ ഹൈലൈറ് ആണ്. അടുത്ത നൂറ് കോടി ചിത്രത്തിനായുള്ള മരണമാസ് വെയ്റ്റിംഗ് ആണ് ആരാധകര്‍. അതേസമയം, ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

