മലയാളിക്ക് ഒരുപാട് കാലമായി സുപരിചിതമായ മുഖമാണ് കലാഭവന്‍ ഷാജോണിന്റേത്. നടനായി നമ്മെ വിസ്മയിപ്പിച്ച ഷാജോണ്‍ ഇനി സംവിധാന വേഷം അണിയുകയാണ്.

പൃഥ്വിരാജിനെ നായകനാക്കി കോമഡിക്കും ആക്ഷനും പ്രണയത്തിനുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ബ്രദേഴ്സ് ഡേ അണിയറയില്‍ ആരംഭിക്കുകയാണ്. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കൊച്ചിയില്‍ നടന്നു. ഷാജോണ്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍സാണ്.

മലയാളത്തിന്റെ ഭാഗ്യ നായിക എന്ന പേര് സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാവുന്നത്. പ്രയാഗ മാര്ട്ടിന്, ഐമ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.


