പ്രിയദര്ശന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ട ചലച്ചിത്രമാണ് മരയ്ക്കാര്‍ കടലിന്റെ സിംഹം. ചിത്രത്തിലെ മോഹന്‍ലാലിന്റെ ആദ്യ ലൂക്ക് എല്ലാം നേരത്തെ പുറത്തുവന്നിരുന്നു. വന്‍ സ്വീകരണം ആണ് ആ ലുക്കിന് ലഭിച്ചത്. അതിന് പിന്നാലെ തമിഴ്താരം ആക്ഷന്‍ കിംഗ് അര്‍ജുന്റെ ലുക്കും പുറത്തു വന്നിരുന്നു.
ഇപ്പോള്‍ ചിത്രത്തില്‍ യുവാവായ മരയ്ക്കാറുടെ വേഷം കൈകാര്യം ചെയ്യുന്ന പ്രണവ് മോഹന്‍ലാലിന്റെ ലുക്കാണ് പുറത്തു വിട്ടിരക്കുന്നത് . ഇതിനും മികച്ച സ്വീകര്യതയാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ആദ്യ 20 മിനിറ്റാണ് പ്രണവ് അവതരിപ്പിക്കുന്ന ജൂനിയര്‍ മരയ്ക്കാര്‍ പ്രത്യക്ഷപ്പെടുക. സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, മധു, കല്യാണി പ്രിയദര്ശന് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

