
ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മീടൂ ക്യാംപെയ്നില്‍ വെളിപ്പെടുത്തലുമായി എത്തിയ നടി ശോഭന മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് പിന്‍വലിച്ച് അപ്രത്യക്ഷമായി. പിന്നില്‍ മലയാളത്തിലെ പ്രമുഖ നടനെന്ന് സിനിമാലോകം. ഏറെ വിവാദമാകുന്ന വെളിപ്പെടുത്തലിന് ശോഭന തയ്യാറെടുക്കുന്നു എന്ന വിവരം ചോര്‍ന്നത് മുതല്‍ ഭയപ്പാടിലായിരുന്നു മലയാളത്തിലെ പ്രമുഖ നടനടക്കം സിനിമാലോകം. നടനുമായി ബന്ധപ്പെട്ട് സിനിമാലോകത്ത് നിരവധി ഗോസിപ്പുകളായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. ഇടക്ക് ഇരുവരും വിവാഹിതരാവും എന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇടക്കിരുവരും തമ്മില്‍ പിണക്കത്തിലുമായിരുന്നുവത്രെ. അടുത്തിടെ തര്‍ക്കം രൂക്ഷമായതോടെ ആണ് മീടൂ കാമ്പയിന് വെളിപ്പെടുത്തലിന് താരം തയ്യാറായത്.

ഹോളിവുഡിലും ബോളിവുഡിലും മീടൂ ഉയര്‍ത്തിയ ഒച്ചപ്പാടുകള്‍ ഇപ്പോഴും തുടരുന്നതിനിടയിലാണ് മലയാളികളുടെ പ്രിയതാരം വെളിപ്പെടുത്തല്‍ നടത്തി പിന്‍വലിച്ചത്. രാജ്യം മുഴുവന്‍ ചര്‍ച്ചയാവുകയും കേന്ദ്രമന്ത്രിയുടെ രാജിയിലേക്ക് വരെ എത്തിക്കുകയും ചെയ്ത ക്യാംപെയിനാണ് മീടൂ. മലയാള സിനിമയിലെ മികച്ച നടിയും മികച്ച നര്‍ത്തകിയുമായ ശോഭന പോസ്റ്റ് പിന്‍വലിച്ചതിന് പിന്നില്‍ പ്രമുഖ മലയാളി താരത്തിന്റെ ഇടപെടലാണന്നാണ് പുറത്തുവരുന്ന വിവരം. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. അതിനിടയിലാണ് മീ ടൂ സംബന്ധിച്ച പോസ്റ്റ് നീക്കം ചെയ്തത്.


