ചെന്നൈ: എങ്കവീട്ടു മാപ്പിളൈയിലെ പ്രഷേക ശ്രദ്ധ നേടിയ അബര്‍നദി ഉറച്ച തീരുമാനവുമായി മുന്നോട്ട്. താന്‍ ആര്യയെ മാത്രമേ വിവാഹം ചെയ്യൂവെന്നാണ് ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അബര്‍നദി ആവര്‍ത്തിച്ചു പറയുന്നത്. നടന് ആര്യയുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സംഘടിപ്പിച്ച എങ്ക വീട്ടു മാപ്പിളൈയില്‍ വിജയ സാധ്യത ഉണ്ടായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു കുംഭകോണം സ്വദേശി അബര് നദി. പരിപാടിയില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയതും അബര് നദിയായിരുന്നു. 
ഷോ നല്കിയ പ്രശസ്തി അബര്‍നദിക്ക് സിനിമയില്‍ ഒട്ടേറെ അവസരങ്ങള്‍ നേടി കൊടുത്തു. വസന്ത ബാലന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അബര് നദിയിപ്പോള്‍. ജി വി പ്രകാശാണ് ചിത്രത്തിലെ നായകന്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച റിയാലിറ്റി ഷോ ആയിരുന്നു എങ്ക വീട്ടു മാപ്പിളൈ. പെണ്‍കുട്ടികളെ ചൂഷണം ചെയ്യുകയാണ് എന്ന് ആരോപിച്ച് ഷോയ്ക്കെതിരെ വിവിധ വനിതാ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.


