സൂപ്പര്സ്റ്റാറുകള്ക്കെന്താ ദേഷ്യം വരില്ലേ, അവര്‍ ദേഷ്യപ്പെട്ടാല്‍ കോലാഹലമാണ്. ഇവിടെ അങ്ങനെയൊരു സംഭവം ഓര്‍ത്തെടുക്കുകയാണ് നടന് മണിയന്‍പിള്ള രാജു. താരത്തിന് ദേഷ്യം വരാറില്ല എന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ അതിനെ അതിജീവിക്കാന്‍ സാധിക്കുന്നുവെന്നതാണ് മോഹന്‍ലാല്‍ എന്ന നടന്റെ വിജയം എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.
ഏയ് ഓട്ടോയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. എല്ലാദിവസവും രാവിലെ ഏഴുമണിക്കാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ പ്രൊഡക്ഷന്‍ ടീമിനോട് മോഹന്‍ലാല്‍ ഒരു നിബന്ധന വച്ചു. രാവിലെ ആറുമണിക്ക് തനിക്ക് പ്രഭാത ഭക്ഷണം കിട്ടണം. അതും ഗോതമ്പ് പുട്ട് മാത്രം. ആദ്യത്തെ രണ്ട് ദിവസം എല്ലാം അദ്ദേഹത്തിന്റെ നിര്‍ദേശം പോലെ നടന്നു. എന്നാല്‍ മൂന്നാമത്തെ ദിവസം മുതല്‍ സമയം തെറ്റി. അതോടെ മോഹന്‍ലാല്‍ പ്രഭാത ഭക്ഷണം തന്നെ ഉപേക്ഷിച്ചു.
ഈ സംഭവം നിര്‍മ്മാതാവായ മണിയന് പിള്ള രാജു അറിയുകയും മോഹന്‍ലാലിനോട് ഇതേപ്പറ്റി ചോദിക്കുകയും ചെയ്തു. അക്കാര്യം തന്നില്‍ ദേഷ്യം ഉണ്ടാക്കിയെന്നും അതിന് കണക്ക് തീര്‍ക്കേണ്ടത് ഒന്നുകില്‍ ഭക്ഷണം കൊണ്ടുവരുന്നയാളോടോ അല്ലെങ്കില്‍ നിര്മ്മാതാവിനോടോയാണ്. അത് സെറ്റില്‍ മുഷിച്ചിലുണ്ടാക്കും അതിനാലാണ് സ്വയം ശിക്ഷിക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു ലാല്‍ നല്കിയ മറുപടി. ഇക്കാര്യം മനസില്‍ ഉറച്ച് പോയതുകൊണ്ടാകാം മോഹന്‍ലാല്‍ അധികമാരോടും ദേഷ്യപ്പെടാത്തതെന്നും മണിയന്‍പിള്ള രാജു പറയുന്നു.


