തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി ഗായിക റിമി ടോമി. പിതാവിന്റെ സുഹൃത്ത് കണ്ടതിനാലാണ് താൻ രക്ഷപ്പെട്ടതെന്നും റിമി.
. റിമിയുടെ വാക്കുകൾ ഇങ്ങനെ: ‘ഊട്ടിയിൽ താമസിച്ചിരുന്ന കാലത്തായിരുന്നു അത്. പപ്പ മിലിട്ടറിയിലായതിനാൽ ഞങ്ങൾ പലയിടങ്ങളിലും താമസിച്ചിട്ടുണ്ട്. അങ്ങനെ ഊട്ടിയിൽ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ.
അപ്പോൾ ഭിക്ഷാടകനായ ഒരാൾ അവിടെ വന്നു. എന്നെ വിളിച്ചു. ഞാൻ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡിൽ നിൽക്കുമ്പോൾ പപ്പയുടെ കൂട്ടുകാരൻ കണ്ടു. എന്നെ മനസ്സിലായതിനാൽ അദ്ദേഹം വീട്ടിലെത്തിച്ചു. അല്ലെങ്കിൽ അന്നേ അവർ ചാക്കിൽ കെട്ടി കൊണ്ടു പോകുമായിരുന്നു.’


