ടിമാര്‍ തങ്ങളുടെ യാത്രകളുടെയോ പുതിയ ഫോട്ടോഷൂട്ടിന്റെയോ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ മോശം കമന്റുമായെത്തുന്നത് ചിലരുടെ ശീലമാണ്.
സൈബര്‍ ആക്രമണത്തിന് പിന്നാലെ ചില നടിമാര്‍ ഫോട്ടോയും ഡിലീറ്റ് ചെയ്ത് അപ്രത്യക്ഷമാകുമ്പോള്‍ ചിലര്‍ ചുട്ട മറുപടി നല്‍കാറുണ്ട്. നടി അനുമോള്‍ക്കും സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഒരു ദുരനുഭവം നേരിട്ടിരിക്കുകയാണ്. അനുമോള്‍ പങ്കുവെച്ച ചിതറാല്‍ ജൈനക്ഷേത്രത്തില്‍ നിന്നുള്ള ഒരു ചിത്രത്തിന് താഴെ ഒരാള്‍ അശ്ലീല കമന്റുമായെത്തി. എന്നാല്‍ കമന്റ് ചെയ്ത ആള്‍ക്ക് മടിച്ച് നില്‍ക്കാതെ അനുമോള്‍ മറുപടി നല്‍കിയിരിക്കുകയാണ്.
ഈയടുത്താണ് നടി മാളവിക മോഹനനും ദൃശ്യ രഘുനാഥനും സമാനമായ രീതിയിലുള്ള ദുരനുഭവം സൈബര്‍ ലോകത്ത് നിന്നും ഉണ്ടായത്. അശ്ലീല കമന്റ് ഇട്ടയാള്‍ക്ക് ഇരുവരും നല്ല മറുപടി നല്‍കിയിരുന്നു.


