മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രമാണ് കുഞ്ഞാലിമരക്കാര്‍. മരക്കാര്‍ ലുക്കിലുള്ള മോഹന്‍ലാലിന്റെ മറ്റൊരു ഫോട്ടോ വൈറലാകുകയാണ്. ഇത്തവണ മോഹന്‍ലാലിനെതിരെ കമന്റുകളും ട്രോളുകളുമാണ് എത്തിയത്.പ്രിയദര്‍ശനൊപ്പം മരക്കാര്‍ ലുക്കിലിരിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്. മോഹന്‍ലാല്‍ തടിച്ച് വീര്‍ത്ത പോലെയാണ് ചിത്രത്തിലുള്ളത്. പരിഹസിച്ച് ബോഡിഷെയ്മിംഗ് കമന്റുകളും ട്രോളുകളും നിറയുകയാണ്.
എന്തുവാടെ ഇത് അങ്കിള്‍ ബണ്ണിന്റെ രണ്ടാംഭാഗമാണോ എന്നുള്ള തരത്തിലാണ് പരിഹാസങ്ങള്‍. 100 കോടി ബജറ്റില്‍ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഹൈലൈറ്റ് ടീസര്‍ ആശീര്‍വാദത്തോടെ ലാലേട്ടന് എന്ന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കുഞ്ഞാലിമരക്കാര്‍ എന്ന സിനിമ, ചരിത്രത്തോട് എത്രമാത്രം നീതി പുലര്ത്തുന്നതായിരിക്കുമെന്ന ചര്‍ച്ചകളുമുണ്ട്.
നേരത്തെ മോഹന്‍ലാലിന്റെ സിനിമയിലെ ലുക്ക് പുറത്തു വന്നപ്പോള്‍ ഹോളിവുഡ് സിനിമകളിലേതിന് സമാനമായ പടച്ചട്ടയും തലപ്പാവുമൊക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. സിക്ക് സമുദായത്തോട് സാമ്യമുള്ള വസ്ത്രധാരണമാണ് ഇതെന്നായിരുന്നു മറ്റൊരു വിമര്‍ശനം.