മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയന്, പാലക്കാടന്‍ ഗ്രാമങ്ങള്‍ക്ക് മാത്രം സുപരിചിതമായ മിത്തിനെ തിരശ്ശീലയിലേക്ക് ആവിഷ്കരിക്കാനുള്ള ശ്രമം ആണ് ഓടിയനിലൂടെ നടന്നത്. ചിത്രത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ടു.
ഇന്ന് ഡിവിഡി റിലീസ് ചെയ്യുന്നതിന്റെ പ്രൊമോ വിഡിയോയാണ് പുറത്തിറങ്ങിയത്. തീയറ്ററില്‍ വലിയ ഹിറ്റാകാതെ പോയ ചിത്രത്തിന്റെ ഡിവിഡി ഇന്ന് റിലീസ് ചെയ്തു. സൈന ആണ് ഡിവിഡി വിപണിയില്‍ എത്തിക്കുന്നത്. മഞ്ജു വാരിയര്‍, സന അല്‍ത്താഫ്, സിദ്ധിഖ്, പ്രകാശ് രാജ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


