കേരളം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു പാലയില്‍ നടന്നത്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ പാലയില്‍ ഇത്തവണ ചെങ്കൊടി പാറി. അരനൂറ്റാണ്ടിന്റെ ചരിത്രമാണ് പഴങ്കഥയായത്. 54വര്‍ഷം നീണ്ടുനിന്ന യുഡിഎഫ് കുതിപ്പാണ് കൂപ്പുകുത്തിയത്.
പുതിയ പാലാ നിയമസഭാ മണ്ഡലത്തിന്റെ രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇടതുപക്ഷം പാലായില്‍ ജയിക്കുന്നത്. അഞ്ചു പതിറ്റാണ്ട് നിറ സാന്നിദ്ധ്യമായിരുന്ന കെ എം മാണിയുടെ യുഗം അവസാനിപ്പിച്ച് പാലായില്‍ മറ്റൊരു മാണി പിന്‍ഗാമിയായി എത്തുന്നു.യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വീഴ്ത്തിയാണ് മാണി സി കാപ്പന് സീറ്റ് പിടിച്ചത്.
കേരളാ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് പരാജയം. കെ എം മാണിയോട് മൂന്ന് തവണ പരാജയപ്പെട്ട ശേഷമാണ് മാണി സി കാപ്പന് വിജയം നേടിയത്. കഴിഞ്ഞ തവണ കെ എം മാണിയോട് 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരായജപ്പെട്ട മാണി സി കാപ്പന് അത്രയും തന്നെ വോട്ടുകള്‍ക്ക് വിജയം നേടി നടത്തിയത് മധുര പ്രതികാരം നടത്തിയപ്പോള്‍ ഭൂരിപക്ഷം കുറയ്ക്കാനായി എന്നതാണ് കേരളാ കോണ്‍ഗ്രസിനും യുഡിഎഫിനും ആശ്വാസമായത്. സിനിമാ നിര്‍മ്മാതാവും സംവിധായകനും നടനുമെല്ലാമായി നിറഞ്ഞു നിന്ന ശേഷം രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ച മാണി സി കാപ്പന് യുഡിഎഫ് കോട്ടയായ ശക്തികേന്ദ്രങ്ങളെല്ലാം പിടിച്ചടക്കിയപ്പോള്‍ മുത്തോലി, മീനച്ചില്‍, കൊഴുവനാല്‍ പഞ്ചായത്തുകളിലെ ബൂത്തുകളില്‍ മാത്രമാണ് ?യുഡിഎഫ് സ്വതന്ത്രന് ജോസ് ടോമിന് ലീഡ് കണ്ടെത്താനായത്.


