ഭരണമാറ്റം മാത്രമല്ല, വിവാദത്തിൽ നിന്ന് വികസനത്തിലേക്കുള്ള മാറ്റമാണ് ഈ തിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചോദ്യം ചോദിച്ച ആളോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റമാണ് മാറേണ്ടത്. മൂന്നാം തവണ സർക്കാർ ഉണ്ടാക്കാം എന്ന് കരുതരുത്. 40 സീറ്റ് തന്നെ കടക്കുമോയെന്ന് കോൺഗ്രസിന് തന്നെ സംശയം ഉണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപിക്ക് ഇത് നിർണായക തിരഞ്ഞെടുപ്പാണ്. 10 വർഷത്തെ റിപ്പോർട്ട് കാർഡ് കൊടുക്കാൻ കഴിവും ധൈര്യവും ഉണ്ടാകണം. വീട്ടിൽ പോയി ചോദിക്ക് എന്നുള്ളത് പഴയ മാർക്സിസ്റ്റ് ചൈനയിൽ നടക്കും, ഇന്ത്യയിൽ നടക്കില്ല. ഒരു ഭയം എൽഡിഎഫിന് തോന്നിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


