തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പൊട്ടിതെറി തുടങ്ങി. ഫലം അപ്രതീക്ഷിതമല്ലെന്ന പ്രതീകരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍ രംഗത്തുവന്നു. പ്രചാരണത്തില്‍ കൃത്യമായി മുന്നേറാന്‍ ഇടതു മുന്നണിക്ക് കഴിഞ്ഞു. കെ. മുരളീധരനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടി പറയേണ്ടത് താനല്ലെന്നും മോഹന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ മുതല്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുമുന്നണി ശ്രദ്ധിച്ചു. മേയറുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനം മുതല്‍ ഇതിനായി ഉപയോഗിച്ചു. നഗരഭരണം സമ്മര്‍ദ്ദ ശക്തികളെ ഉപയോഗിക്കുന്നതിന് വിനിയോഗിച്ചെന്നും മോഹന്‍കുമാര്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളും ദ്യശ്യ മാധ്യമങ്ങളും ഉപയോഗിച്ചുള്ള പ്രചരണ സാധ്യതയിലേക്ക് മാറേണ്ട കാലമായി. ഉറുമ്പിനെ ഒട്ടകമാക്കാനുള്ള രീതി വന്നിരിക്കുന്നു. ചില സമുദായങ്ങളുടെ പിന്തുണ മറ്റ് വിഭാഗങ്ങള്‍ക്കെതിരാണെന്ന് പ്രചരണം നടത്തി. അതിനെ പ്രതിരോധിക്കാനായില്ലെന്നും മോഹന്‍കുമാര്‍ പറഞ്ഞു.