കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി സനിതാ റഹീമിനെ ( യു ഡി എഫ്) തെരഞ്ഞെടുത്തു. സിപിഐയിലെ ശാരദാമോഹനന് ആയിരുന്നു ഇടത് സ്ഥാനാര്‍ത്തി. ആകെ പോള്‍ ചെയ്ത 24 വോട്ടുകളില്‍ സനിതക്ക് 14 ഉം ശാരദ മോഹന്‍ 9 വോട്ടുകളും ലഭിച്ചു. ട്വന്റി 20 അംഗങ്ങളായ രണ്ടു പേരും വിട്ടുനിന്നു . ഒരു വോട്ട് അസാധുവായി. .വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. രേണു രാജിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 14 വോട്ടുകള്‍ സനിതാ റഹീം കരസ്ഥമാക്കി. എതിര്‍സ്ഥാനാര്‍ത്ഥിയായ ശാരദ മോഹനു ഒന്‍പതു വോട്ടുകള്‍ ലഭിച്ചു.
മുന്‍ ധാരണ പ്രകാരം വൈസ് പ്രസിഡന്റായിരുന്ന ഷൈനി ജോര്‍ജ് രാജിവച്ച ഒഴിവിലായിരുന്നു രൈഞ്ഞെടുപ്പ് . തിരഞ്ഞെടുപ്പിനു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ (ഇന്‍ ചാര്‍ജ്) ബി.അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. കീഴ്മാട് ഡിവിഷന് അംഗമായ സനിത റഹീം (കോണ്‍ഗ്രസ് ) മുന്‍പ് വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. വാഹന വ്യാപാരിയായ റഹീമാണ് ഭര്‍ത്താവ്. മക്കള്‍ : റിസ്മ, റഹദ് മരുമകന് : ജിനു


