മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലേറിയത് കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്.
മഹാരാഷ്ട്രയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയ അട്ടിമറി നടന്നിട്ടില്ല. മഹാരാഷ്ട്ര സര്‍ക്കാരിനെ വി.മുരളീധരന് അഭിനന്ദിച്ചു. കേന്ദ്രമന്ത്രി ശിവസേനയുടെ പിന്തുണ ലഭിക്കുന്നതില്‍ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലന്ന് ബി.ജെ.പി അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ബിജെപിയുടെ പിന്തുണയോടെ വിജയിച്ച ശിവസേന ബിജെപിയെ പിന്തുണയ്ക്കുന്നതിന് പകരം കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചതിന് ജനങ്ങള്‍ എതിരായിരുന്നുവെന്നും വി.മുരളീധരന് കൊച്ചിയില്‍ പറഞ്ഞു.