തൃശ്ശൂര്‍: വടക്കഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കര വീണ്ടും മത്സരത്തിന്. നിയമസഭയിലേക്കല്ല ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിലാണ് അനില്‍ ജനവിധി തേടുക. അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് അദ്ദേഹം കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത്. നേരത്തെ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും അനില്‍ അക്കര പ്രവര്‍ത്തിച്ചിട്ടുണ്ട്.
2000-2010 വരെയാണ് അനില്‍ അക്കര അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നത്. 2000-2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും 2003-10 കാലത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു. രണ്ടായിരം മുതല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുവരെ കോണ്‍ഗ്രസ് ഭരിച്ചിരുന്ന അടാട്ട് പഞ്ചായത്ത് കഴിഞ്ഞ തവണ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.. ഇത്തവണ, പഞ്ചായത്ത് പിടിച്ചെടുക്കാന്‍ അനിലിനെ കളത്തിലിറക്കുകയാണ് കോണ്‍ഗ്രസ്.


