ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വോട്ട് പിടിക്കാന്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചാരണ പരിപാടികള്‍ക്ക് ആവേശം പകരാന്‍ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദന് ഇന്ന് ചെങ്ങന്നൂരില്‍ എത്തും. ഇടത് ക്യാമ്പിന് ഊര്‍ജ്ജം പകരാനെത്തുന്ന അദ്ദേഹം മുളക്കുഴയിലും വെണ്മണിയിലും പ്രസംഗിക്കും.
മൂന്ന് ദിവസം സ്ഥലത്ത് ക്യാംപ് ചെയ്താണ് പ്രചാരണ പരിപാടികള്‍ക്ക് വി.എസ് നേതൃത്വം നല്‍കുന്നത്. വി.എസിന് പുറമെ ആര്.ബാലകൃഷ്ണപിള്ള, എം.പി.വീരേന്ദ്രകുമാര്‍ തുടങ്ങിയവരും മണ്ഡലത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് 24-ന് എത്തും.