ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി കോണ്‍ഗ്രസ് മത്സരിക്കുന്ന പത്തു സീറ്റുകളുടെ പട്ടിക പുറത്തു വിട്ടു.ഡിഎംകെയുമായി ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റുകള്‍ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്.തിരുവള്ളൂർ, കടലൂർ, മയിലാടുതുറൈ, ശിവഗംഗ, തിരുനെല്‍വേലി, കൃഷ്ണഗിരി, കരൂർ, വിരുദുനഗർ, കന്യാകുമാരി, പുതുച്ചേരി എന്നിവിടങ്ങളിലാണു കോണ്‍ഗ്രസ് മത്സരിക്കുക. കോണ്‍ഗ്രസ് കഴിഞ്ഞതവണ മത്സരിച്ച തേനിയും ആറണിയും ഡിഎംകെ ഏറ്റെടുത്തു.തിരുച്ചിറപ്പള്ളി സീറ്റ് വൈക്കോയുടെ പാർട്ടിയായ എംഡിഎംകെയ്ക്ക് നല്കി. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ മയിലാടുതുറ, കടലൂർ, തിരുനെല്‍വേലി എന്നിവ കോണ്‍ഗ്രസിന് നല്കി.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ പട്ടിക പുറത്തു വിട്ടു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

