തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടം വിചിത്രസംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ് നടക്കുന്നത്. ആര് ഭീഷണിപ്പെടുത്തിയാണ് പ്രിന്‍സിപ്പല്‍ ഇത് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. എസ്എഫ്ഐയുടെ നേതൃത്വം ക്രിമിനലുകളുടെ കൈകളിലാണെന്നും സിപിഐഎം നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്നും വി ഡി സതീശന് ആരോപിച്ചു. ഇഷ്ടക്കാര്‍ക്ക് ചാര്‍ജ് കൊടുക്കുന്ന ഇന്‍ചാര്‍ജ് ഭരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേങം പറഞ്ഞു..
ഇത് ക്രിമിനല്‍ കുറ്റമാണെന്നും കാട്ടാക്കട പ്രിന്‍സിപ്പലിനെയും സമ്മര്‍ദ്ദം ചെലുത്തിയവരെയും എല്ലാം ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും സതീശന് ആരോപിച്ചു.
സേര്‍ച്ച് കം സെലക്ഷന് കമ്മിറ്റി പ്രതിസന്ധിയിലാണ്. സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നോക്കുകുത്തികളായി. എട്ട് സര്‍വകലാശാലകളില്‍ വിസിമാരില്ല. 66 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. പിഎസ്സി അംഗീകരിച്ച 43 പേരുടെ ലിസ്റ്റ് മന്ത്രിയുടെ മേശപ്പുറത്ത് ഇരിക്കുകയാണ്. സിപിഐഎമ്മിന്റെ ഇഷ്ടക്കാര്‍ ലിസ്റ്റിലില്ലാത്തതാണ് കാരണം. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നാടുവിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


