ബെംഗളൂരു: ര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കെ പ്രതീകരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു, ഫലത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം. ഇന്നലെ രാത്രി നടന്ന പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശിവകുമാറിന്റെ മണ്ഡലമായ കനകപുര കര്‍ണാടകയിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ്. ‘കനകപുര റോക്ക്’ എന്ന് വിശേഷിപ്പിക്കുന്ന ശിവകുമാറിന് തന്നെയാണ് ഈ സീറ്റില്‍ ആധിപത്യം പുലര്‍ത്തുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ നാരായണ ഗൗഡയെ പരാജയപ്പെടുത്തിയാണ് ശിവകുമാര്‍ സീറ്റ് നേടുന്നത്. ഇത്തവണ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയായ ആര് അശോകും ജെഡിഎസിന്റെ ബിആര്‍ രാമചന്ദ്രയുമാണ് ശിവകുമാറിന്റെ ശക്തരായ എതിരാളികള്‍. കനകപുര മണ്ഡലത്തില്‍ 1,09,290 പുരുഷന്മാരും 1,12,136 സ്ത്രീകളും ഉള്‍പ്പെടെ 2,21,430 വോട്ടര്‍മാരാണുള്ളത്. 2023ല്‍ കനകപുരയില്‍ രേഖപ്പെടുത്തിയ 72.3 ശതമാനം പോളിംഗാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ്.
തിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് ശിവകുമാര്‍ ആവര്‍ത്തിച്ചു. സ്വന്തമായി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും, ജെഡിഎസുമായി സഖ്യമുണ്ടാക്കേണ്ട ഒരു അവസരവും ഉണ്ടാവില്ലെന്നാണ് ഡികെ ശിവകുമാര്‍ പ്രതികരിച്ചത്.