ഡല്‍ഹി: വോട്ടെണ്ണല്‍ നടക്കുന്ന ജമ്മു കശ്മീരിലും ഹരിയാനയിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും. ഹരിയാനയില്‍ കോണ്‍?ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകള്‍ സാധ്യത കല്പ്പിച്ചിട്ടുള്ളത്രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളാണുള്ളത്. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായും ഹരിയാനയില്‍ ഒറ്റ ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്.
ഹരിയാനയിലും ജമ്മു കശ്മീരിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഹരിയാനയില്‍ അധികാരത്തില്‍വരും. കശ്മീരില്‍ ബിജെപി തോല്‍ക്കുമെന്നും സച്ചിന് പൈലറ്റ് പറഞ്ഞു.
ജമ്മുവില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. മൂന്നാമതും ഹരിയാനയില്‍ അധികാരത്തില്‍ വരുമെന്നും പ്രദീപ് പ്രതികരിച്ചു. തിരഞ്ഞെുപ്പ് ഫലം ജമ്മു കശ്മീരിനെ ഒരു വികസന അനുകൂല സംസ്ഥാനമായി മാറ്റും. ജമ്മു കശ്മീരിലെ ബിജെപിയുടേത് ചരിത്ര വിജയമായിരിക്കും. ഹരിയാനയിലും വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. ഹരിയാനയില്‍ ബിജെപി വിജയിക്കുമെന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരങ്ങള്‍, അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ എക്സിറ്റ് പോളുകള്‍ക്ക് വിപരീതമായി ബിജെപി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ജമ്മു കശ്മീരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 18, ബിജെപി 15, പിഡിപി 02 എന്നിങ്ങനെയാണ് വോട്ട് നില. ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തേരോട്ടമാണ് കാണാന്‍ സാധിക്കുന്നത്. കോണ്‍ഗ്രസ് 40 ഇടങ്ങളില്‍ മുന്നില്‍ നില്ക്കുമ്പോള് ബിജെപി 27, ഐഎന്‍എല്‍ഡി 2 എന്നിങ്ങനെയാണ് വോട്ട് നില.