കോട്ടക്കല്‍:നിര്‍ണ്ണായക നീക്കത്തിലൂടെ കോട്ടക്കല്‍ നഗരസഭ ഭരണം മുസ്ലിം ലീഗ് തിരിച്ചുപിടിച്ചു. ഡോ: ഹനീഷയാണ് ചെയര്‍പേഴ്സണ്‍. ഒരു സി.പി.എം കൗണ്‍സിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഗ് വീണ്ടും ഭരണം പിടിച്ചത്. ഒമ്പത് സീറ്റുള്ള സി.പി.എമ്മിലെ അടാട്ടില്‍ റഷീദ വിട്ടു നിന്നപ്പോള്‍ ഫഹദ് നരിമടയ്ക്കലിന്റെ വോട്ട് ഹനീഷക്ക് ലഭിച്ചു. സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ച സനീല പ്രവീണിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്.

