മുവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്സ് ജോര്‍ജിന്റെ പൊതു പര്യടനം വ്യാഴാഴ്ച്ച മുവാറ്റുപുഴ നിയമസഭാ മണ്ഡലത്തില്‍ നടക്കും. രാവിലെ 7.30 ന് ആവോലി പഞ്ചായത്തിലെ കാവന പുളിയ്ക്കായത്ത് കടവില്‍ നിന്ന് തുടക്കമാകും. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 10 ന് മൂവാറ്റുപുഴ നിര്‍മ്മല കോളേജ്പടിയില് അവസാനിയ്ക്കും. 10.15ന് ആരക്കുഴ പഞ്ചായത്തിലെ പെരിങ്ങഴ (മാറാടി)യില്‍ നിന്ന് തുടങ്ങി 12 ന് പണ്ടപ്പിള്ളിയില്‍ സമാപിയ്ക്കും.2.30 ന് പാലക്കുഴ പഞ്ചായത്തിലെ മൂങ്ങാംകുന്നില്‍ നിന്ന് തുടങ്ങി വൈകിട്ട് 4 ന് നോര്‍ത്ത് പാലക്കുഴയില്‍ സമാപിക്കും. 4.10 ന് ആറൂര്ടോപ്പില് സ്വീകരണം നല്‍കും 4.15ന് മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയില്‍ നിന്ന് തുടങ്ങി 5.45 ന് കായനാട് സമാപിയ്ക്കും. 6 ന് വാളകം പഞ്ചായത്തിലെ റാക്കാട് നാന്തോട് നിന്ന് തുടങ്ങി രാത്രി 8 ന് കടാതി പള്ളിത്താഴത്ത് സമാപിയ്ക്കും.

