കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിക്ക് നല്കുന്ന ഡോ.അര്ജുന് സിംഗ് അവാര്‍ഡ് സമ്മാനിച്ചു. തൊടുപുഴ അല്‍ അസ്ഹര്‍ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന് കെ. എം മൂസ ഹാജിക്ക് സാദിഖ്അലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. പങ്കുവെക്കലുകള്‍ക്കും കൂടിയിരിക്കലുകള്‍ക്കും സമയം കണ്ടെത്താനാകാത്ത ഇന്നത്തെ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൗഹൃദം പങ്കുവെക്കാനുള്ള കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് അദ്ദേഹം പറഞ്ഞു. ബഹുസ്വരത വളര്‍ത്താനും ജാതി മത വേര്‍തിരിവുകള്‍ സമൂഹത്തില്‍ ഇല്ലാതാക്കാനും വിദ്യാഭ്യാസം കൊണ്ട് കഴിയണം. സൗഹൃദം പുതുക്കാനുള്ള മേഖലയായി വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും മാറ്റണം.
മതം ജാതി പ്രത്യയശാസ്ത്രം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള അകല്‍ച്ചകള്‍ക്ക് വേണ്ടി പ്രത്യേക ലോബി തന്നെ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ അത്തരത്തിലുള്ള വേര്‍തിരിവിലേക്ക് പോകാതെ വിദ്യാര്‍ത്ഥികളേയും അതു വഴി സമൂഹത്തേയും രക്ഷിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണം. ബഹുസ്വരത വളരുന്ന ഇടമായി തൊഴിലിടങ്ങള്‍ മാറിയിട്ടുണ്ട്. ജോലിക്കാര്‍ക്കിടയില്‍ പങ്കുവെക്കല്‍ കാര്യമായി നടക്കുന്നു. ഈ പങ്കുവെക്കലുകളും കൂടിയിരിക്കലുകളും എല്ലാ മേഖലയിലേക്കും വളരണമെന്നും തങ്ങള്‍ പറഞ്ഞു.
സംഘാടക സമിതി ചെയര്മാന് അഡ്വ എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു.ഹൈബി ഈഡന് എം.പി കെ. എം മൂസ ഹാജിക്ക് അനുമോദന പത്രിക സമര്‍പിച്ചു. ഉമാ തോമസ് എം. എല്‍. എ, മുന്‍ എം എല്‍. എ ടി. എ അഹമ്മദ് കബീര്‍ , ബിഷപ്പ് ഡോ. ഏലിയാസ് മാര്‍ അത്താനിയോസ്, സ്വാമി ആത്മദാസ് യമി, കെ.എം പരീദ്,അഡ്വ.മുഹമ്മദ് ഷാ,ഹംസ പാറക്കാട്ട്,അഡ്വ.വി.ഇ അബ്ദുല്‍ ഗഫൂര്‍,വര്‍ഗീസ് കുര്യന്,അഡ്വ.വി.കെ ബീരാന്,അഡ്വ.കെ.എ റഷീദ്, അഡ്വ.ടി.പി.എം ഇബ്രാഹിംഖാന്‍, എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്,സുബൈര്‍ നെല്ലിക്കാപ്പറമ്പ്, നടുക്കണ്ടി അബൂബക്കര്‍, നിസാര്‍ ഒളവണ്ണ, സി.മുഹമ്മദ് കുഞ്ഞി,അഹമ്മദ് പുന്നക്കല്‍ പ്രസംഗിച്ചു.കെ. എം മൂസ ഹാജി മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി കണ്‍വീനര്‍ സലീം കൈപ്പാടം സ്വാഗതവും ന്യൂനപക്ഷ സമിതി വൈസ് പ്രസിഡണ്ട്് ക്രസന്റ് മുഹമ്മദലി നന്ദിയുംപറഞ്ഞു


