വീട്ടൂര്‍: എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ അറുപതാമത് സ്കൂള്‍ കലോത്സവം ‘താരനൂപുരം ‘ലളിതകലാ അക്കാദമി ചെയര്മാന് മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു.’കലകള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് അദ്ദഹം പറഞ്ഞു.മാനേജര്‍ കമാന്‍ഡര്‍ സി.കെ.ഷാജി അധ്യക്ഷത വഹിച്ചു.
അക്കാദമിക് കൗണ്‍സില്‍ അംഗം സുധീഷ് എം ആമുഖ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് മോഹന്‍ദാസ്.എസ്, എം പി ടി എ പ്രസിഡന്റ് ജോളി റെജി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പ്രധാന അധ്യാപിക ജീമോള്‍ കെ.ജോര്‍ജ്ജ് സ്വാഗതവും സ്കൂള്‍ ലീഡര്‍ ആദിത്യന് ടി.ജി ക്യതജ്ഞതയും അര്‍പ്പിച്ചു.അഞ്ചുവേദികളിലായി 300ല്‍ അധികം കലാപ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും.


