മൂവാറ്റുപുഴ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എറണാകുളം ജില്ലയില്‍ 99.77 ശതമനം വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച് ഒന്നാം സ്ഥാനത്തോടെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല. 3713 വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതിയത്. 3704 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യതനേടി. പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഒരു വിദ്യാര്‍ത്ഥിയും മൂവാറ്റുപുഴ എസ്.എന്‍.ഡി.പി.സ്കൂളില്‍ ഒരു വിദ്യാര്‍ത്ഥിയും ആയവന ടെക്നിയ്ക്കല്‍ ഹൈസ്കൂളില്‍ ഒരു വിദ്യാര്‍ത്ഥിയും പിറവം ജി.എച്ച്.എസ്.എസില്‍ ഒരു വിദ്യാര്‍ത്ഥിയും പിറവം എം.കെ.എം.എച്ച്.എസില്‍ രണ്ട് വിദ്യാര്‍ത്ഥിയും രണ്ടാര്‍കര എച്ച്.എം.സ്കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥികളും അടക്കം ഒമ്പത് വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസ ജില്ലയില്‍ പരാജയപ്പെട്ടത്. വിദ്യാഭ്യാസ ജില്ലയിലെ 56 സ്കൂളുകളില്‍ 50-സ്കൂളുകള്‍ക്കും 100-ശതമാനം വിജയം കരസ്ഥമാക്കി. വിദ്യാഭ്യാസ ജില്ലയില്‍ 516 വിദ്യാര്‍ത്ഥികള്‍ക്കാണ് ഫുള്‍ എ പ്ലസ് നേടിയത്. 58-എപ്ലസ് നേടി മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാഭ്യാസ ജില്ലയില്‍ തുടര്‍ച്ചയായി 15-ാം തവണയും ഒന്നാമതെത്തി.
വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇക്കുറി മികച്ച വിജയമാണ് സമ്മാനിച്ചത്. 17 സര്‍ക്കാര്‍ സ്കൂളുകളില്‍ മൂന്ന് സ്കൂളുകളില്‍ ഒരോ കുട്ടികള്‍ തോറ്റതിനാല്‍ 100-ശതമാനം വിജയം നഷ്ടമായി. സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിയ പേഴയ്ക്കാപ്പിള്ളി ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയും 27 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ആയവന ടെക്നിക്കല്‍ ഹൈസ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയും 12 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ പിറവം ഗവ എച്ച്.എസ്.എസിലെ ഒരു വിദ്യാര്‍ത്ഥിയും പരാജയപ്പെട്ടത് സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം നഷ്ടമായി. എയ്ഡഡ് സ്കൂളുകളില്‍ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ വീട്ടൂര്‍ എബനൈസര്‍ സ്കൂളിലെ 286 വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മൂവാറ്റുപുഴ നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 142 വിദ്യാര്‍ത്ഥികളും ഉപരി പഠനത്തിന് അര്‍ഹത നേടി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയെ മികച്ച വിജയം കൈവരിക്കാന്‍ പരിശ്രമിച്ച പ്രധാന അധ്യാപകര്‍, അധ്യാപകര്‍, സ്കൂള്‍ മാനേജ് മെന്റ് കമ്മിറ്റി, പി.ടി.എ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ എല്‍ദോ എബ്രഹാം എം.എല്‍.എ അഭിനന്ദിച്ചു.

